കണ്ണൂർ :അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് കെ.നവീൻ ബാബുനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം സിപിഎമ്മിനെയും ദിവ്യയേയും തിരിഞ്ഞു കടിക്കുന്നു. രാജിയും അറസ്റ്റും അനിവാര്യം. നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും ആവശ്യമുയരുന്നു. നവീൻ എൻഒസി നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്ന പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേതെന്ന ഗുരുതരമായ ആരോപണമുന്നയിച്ച്കോൺഗ്രസ് രംഗത്ത് വന്നതോടെ സിപിഎം വെട്ടിലായി. കൈക്കൂലിയെക്കുറിച്ച് പരാതി ഉന്നയിച്ച പ്രശാന്ത് വെറും ബിനാമിയാണെന്നും ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. ചില സിപിഎം നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ട്. ഇക്കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമായിക്കഴിഞ്ഞു. പി.പി.ദിവ്യയ്ക്കും പരാതിക്കാരൻ പ്രശാന്തിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകി. ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് പ്രതിഷേധപ്രകടനം നടത്തുകയാണ്..കണ്ണൂർ കോർപ്പറേഷൻ പരിധിയിലും നവീൻ ബാബുവിന്റെ നാടായ മലയാലപ്പുഴയിലും ഹർത്താൽ ആചരിക്കുകയാണ്. റവന്യു വകുപ്പ് ജീവനക്കാർ പ്രതിഷേധസൂചകമായി ഇന്ന് അവധിയെടുത്തു. നവീൻ ബാബുവിന്റെ സംസ്കാരം നാളെ മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. മൃതദേഹം വിലാപയാത്രയായി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.
The pump belongs to Divya's husband. DCC President Martin George said that the complainant Prashant was just a benami. CPM and Divya get stuck.